കൂൺ കൃഷി എങ്ങനെ ചെയ്യാം?
കൂൺ കൃഷി എങ്ങനെ ചെയ്യാം?
കോയമ്പത്തൂർ :റൂറൽ ആഗ്രികൽചർൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി കൂൺ കൃഷിയെ കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു.മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നൽകുന്ന കൃഷിയാണ് കൂൺ കൃഷി. വൈക്കോല്‍, പ്ലാസ്റ്റിക് കൂട് എന്നിവ ഉണ്ടെങ്കില്‍ ചിപ്പിക്കൂണ്‍ നല്ല രീതിയില്‍ കൃഷി ചെയ്യാം.കൂൺ ബെഡ് നിർമ്മിക്കുന്നതിനായി മികച്ച ഗുണനിലവാരമുള്ള വൈക്കോൽ തിരഞ്ഞെടുക്കണം.ഇങ്ങനെ തിരഞ്ഞെടുക്കുന്ന വൈക്കോൽ 5-8 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്ത് വെള്ളത്തിൽ കുതിർത്തു വെക്കുകയും ഏകദേശം 12-14 മണിക്കൂറിനുശേഷം വെള്ളത്തിൽ നിന്നും പുറത്തെടുത്ത് വെള്ളം വാർന്നുപോകുന്നതിനായി വയ്കുകയും ചെയ്യണം . അണുനശീകരണത്തിനു വേണ്ടി വെള്ളം വാർന്ന വൈക്കോൽ ആവിയിൽ ഒരു മണിക്കൂർ 100° ചൂടിൽ പുഴുങ്ങിയെടുക്കണം . പിന്നീട് അത് വെയിലിൽ വെച്ച് വാട്ടിയെടുക്കണം.നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കൂടാണ് കൂൺ കൃഷിക്ക് നല്ലത് .അണുരഹിതമാക്കി സൂക്ഷിച്ചിരിക്കുന്ന വൈക്കോൽ ചെറുചുരുളുകളാക്കി കൂടിന്റെ അടിഭാഗത്തു വയ്ക്കുക. അതിന്റെ മുകൾ ഭാഗത്ത് വശങ്ങളിൽ മാത്രമായി കൂൺ വിത്ത് വിതറുക.ഇപ്രകാരം നാലോ അഞ്ചോ തട്ടുകളായി കൂൺ വിത്തും വൈക്കോൽചുരുളും വിതറി വയ്ക്കുക. എന്നിട്ട് കവറിന്റെ മുകൾഭാഗം ചരടുപയോഗിച്ചു നന്നായി കെട്ടിവെയ്ക്കുക .കൂടിന്റെ എല്ലാ വശങ്ങളിലും ചെറു സുഷിരങ്ങളിടുക.ഈ കൂൺ ബെഡുകൾ സൂര്യപ്രകാശം കിട്ടാത്ത സ്ഥലങ്ങളിൽ അല്പം അകലത്തിൽ വയ്ക്കുക.രാവിലെയും വൈകിട്ടും വെള്ളം തളിച്ച് കൊടുകേണ്ടതാണ് .ഏകദേശം പതിമൂന്ന് ദിവസമാകുമ്പോളേക്കും സുഷിരങ്ങളിലൂടെ കൂൺ പുറത്തേക്കു വരുന്നതായി കാണാം.അപ്പോൾ പ്ലാസ്റ്റിക് കവർ താഴേക്ക് കീറി കൂൺ ബെഡ് പുറത്തേക്ക് എടുക്കാവുന്നതാണ്.ഇത് കൂടാതെ കൂൺ കൃഷിയുടെ പ്രാധാന്യവും അതിൻ്റെ ഗുണങ്ങളെ കുറിച്ചും കർഷകർക്ക് വിശദീകരിച്ചുകൊടുത്തു. കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.