ഇന്ത്യ-യുകെ ഉന്നത വിദ്യാഭ്യാസ പങ്കാളിത്തം
5 പ്രശസ്ത ബ്രിട്ടീഷ് സർവ്വകലാശാലകൾ ഇന്ത്യൻ നഗരങ്ങളിൽ ക്യാമ്പസുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നു. ഇന്ത്യൻ ഹൈ കമ്മീഷനും ഈസ്റ്റേൺ ഐയും പറയുന്നത് ആനുസരിച്ച് അബർഡീൻ സർവകലാശാല, സതാംപ്ടൺ സർവകലാശാല, യോർക്ക് സർവകലാശാല, ബ്രിസ്റ്റോൾ സർവകലാശാല, ലിവർപൂൾ സർവകലാശാല എന്നീ അഞ്ച് സ്ഥാപനങ്ങളുമായി ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവെച്ചു.
സതാംപ്ടൺ സർവകലാശാല ഗുരുഗ്രാമിലെ ടെക് പാർക്കിലും ലിവർപൂൾ സർവകലാശാല ബാംഗ്ലൂരിലുമാണ് വരുന്നത്. യോർക്ക് സർവകലാശാല, അബർഡീൻ സർവകലാശാല, ബ്രിസ്റ്റോൾ സർവകലാശാല എന്നിവ മുംബൈയിൽ കാമ്പുസുകൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായിട്ട് അറിയുന്നു. NEP 2020 ഉയർന്ന റാങ്കുള്ള അന്താരാഷ്ട്ര സർവകലാശാല ഇന്ത്യയിൽ സ്വതന്ത്രമായി ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം നൽകുന്നു. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ നിന്ന് തന്നെ മികച്ച അന്തരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം സാദ്ധ്യമാക്കുന്നു.
ഇനിയും മികച്ച സർവകലാശാലകൾ ഇന്ത്യയിലേക്കും ചേക്കേറാൻ തയ്യാറാകുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. മികച്ച ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെയാണ് ഇതിലൂടെ ഇന്ത്യയിൽ സംഭവിക്കുക.