രാജ്യത്തെ മെഡിക്കൽ കോളജുകളല്ലാത്ത സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ പിജി കോഴ്സ് തുടങ്ങാൻ അനുമതി.
രാജ്യത്തെ മെഡിക്കൽ കോളജുകളല്ലാത്ത സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ പിജി കോഴ്സ് തുടങ്ങാൻ അനുമതി. നിശ്ചിത നിബന്ധനകൾ പാലിച്ചാൽ ബിരുദ മെഡിക്കൽ കോഴ്സുകൾ ഇല്ലാതെയും പിജി കോഴ്സ് അനുവദിക്കാമെന്നു ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) പുതിയ നിബന്ധനകളിൽ പറയുന്നു. നിലവിലുള്ളതോ പുതുതായി സ്ഥാപിക്കാൻ ഒരുങ്ങുന്നതോ ആയ സർക്കാർ ആശുപത്രികൾക്ക് കോഴ്സ് തുടങ്ങാം.
ജില്ലാ ആശുപത്രികളിൽ കൂടുതൽ പിജി ഡോക്ടർമാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കോഴ്സ് തുടങ്ങി ഒരു വർഷം പിന്നിട്ട മെഡിക്കൽ കോളജുകൾക്കെല്ലാം പിജി കോഴ്സുകൾക്ക് അപേക്ഷിക്കാം. 3 ബാച്ചുകളെങ്കിലും പ്രവേശനം നേടിയശേഷമാണ് ഇതുവരെ പുതിയ മെഡിക്കൽ കോളജുകൾക്ക് പിജി ബാച്ച് അനുവദിച്ചിരുന്നത്. നിലവിലുള്ളതു തുടരാമെങ്കിലും പുതിയ ഡിപ്ലോമ കോഴ്സുകളോ സീറ്റ് വർധനയോ അനുവദിക്കില്ല.
2016 ലെ ഭിന്നശേഷി അവകാശ നിയമം അനുസരിച്ച് സർക്കാർ അല്ലെങ്കിൽ സർക്കാർ-എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 5% സീറ്റുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യും.