ബി.ബി.എ., ബി.സി.എ., ബി.ബി.എം. ഇനി എ.ഐ.സി.ടി.ഇ. ക്കു കീഴിൽ
ബി.ബി.എ., ബി.സി.എ., ബി.ബി.എം കോഴ്‌സിനുകൾ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ കീഴിലേക്ക്. ഇതിനായി വിജ്‍ഞാപനം പുറത്തിറക്കി. മാനേജ്‌മന്റ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദ കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഇനി എ ഐ സി ടി ഇ അനുമതി വേണം. വരുന്ന അധ്യയന വര്ഷം മുതൽ ഈ കോഴ്‌സുകൾ പഠിപ്പിക്കുന്ന ആയിരത്തിലേറെ സ്ഥാപനങ്ങൾ എ ഐ സി ടി ൽ ഉൾപ്പെടും.
പ്രവേശന മാനദണ്ഡങ്ങളിലോ അഫിലിയേഷൻ, സീറ്റ്, ഫീസ് എന്നിവയിലൊ മാറ്റമുണ്ടാകില്ല. എന്നാൽ പുതിയ പാഠ്യപദ്ധതിയും പുസ്തകങ്ങളും വരും. പരീക്ഷാ ഘടനയും മാറ്റും. അധ്യാപകരുടെ എണ്ണം, യോഗ്യത, ക്ലാസ് മുറികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ എ ഐ സി ടി ഇ മാനദണ്ഡം പിന്തുടരണം.
എ ഐ സി ടി ഇ എഞ്ചിനീയറിംഗ് മാനേജ്മെന്റ് കോഴ്‌സുകൾക്ക് ലഭ്യമാകുന്ന സംവിധാനങ്ങളെല്ലാം ബിരുദ കോഴ്‌സുകൾക്കും ലഭിക്കും.