വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ സമർപ്പിക്കാൻ യുജിസി നിർദേശം; വിദ്യാഭ്യാസ അറിയിപ്പുകൾ...
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളജുകളിലും പഠിക്കുന്ന വിദേശവിദ്യാർഥികളുടെ വിവരങ്ങൾ സമർപ്പിക്കണമെന്നു യുജിസി നിർദേശം. കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം നടപ്പാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണു നിർദേശം. ഇവരുടെ ഹോസ്റ്റൽ വിവരങ്ങൾ ഉൾപ്പെടെ പ്രസ്തുത ഫോമിൽ കൈമാറണം.





