30 കോടി തൊഴിലവസരങ്ങള്‍ - ഹോട്ടല്‍ മാനേജ്മെൻറ് രംഗം
ലോകത്ത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് ടൂറിസം. 2019 ല്‍ 30 കോടിയോളം തൊഴിലവസരങ്ങള്‍ഈ രംഗത്തുണ്ടാകുമെന്നാണ് ലോകവിനോദസഞ്ചാര സംഘടന (UNWTO) പ്രവചിക്കുന്നത്. ടൂറിസം രംഗത്തെ ഈ വളര്‍ച്ച ഹോട്ടല്‍ മാനേജ്മെൻറ് രംഗത്ത് നിരവധി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തൊഴിലവസരങ്ങളുടെ കലവറയാണ് ഹോട്ടല്‍ മാനേജ്മെൻറ് രംഗം. മുന്‍പത്തെതിനെക്കാള്‍ ധാരാളം പേര്‍ ഇന്നു യാത്ര ചെയ്യുന്നതിനാല്‍ ഹോട്ടല്‍ വ്യവസായ രംഗം ലോകമെങ്ങും വികസന കുതിപ്പിലാണ്. പലപ്പോഴും മികച്ച ജോലിക്കാരുടെ അഭാവമാണ് ഈ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി. വന്‍കിട ഹോട്ടലുകളിലെ ഉയര്‍ന്ന ജോലി ചെയ്യുന്നവര്‍ ഐടി. മേഖലയില്‍ ജോലി ചെയ്യുന്നവരെക്കാളും ആകര്‍ഷകമായ ശമ്പളം വാങ്ങുന്നുണ്ട്. ഹോട്ടല്‍ മാനേജ്മെൻറ് രംഗത്ത് ബിരുദമുള്ള ഒരാള്‍ക്ക് ജോലിയില്‍ അനായാസമായി കയറിപ്പറ്റാം. വന്‍കിട ഹോട്ടലുകളില്‍ മാത്രമല്ല ഒരുഹോട്ടല്‍ മാനേജ്മെൻറ് ബിരുദധാരിക്ക്ജോലി സാധ്യതയുള്ളത്. എയര്‍ലൈന്‍സ്, ക്രൂയിസ്ലൈന്‍സ്, ലിഷര്‍ ആന്‍ഡ്എന്‍റര്‍ടെയിന്‍റമെൻറ് ഷിപ്പിങ്, ട്രാവല്‍ ആന്‍ഡ് ടൂര്‍സ്, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍, റെയില്‍വേ കാറ്ററിങ്, കസ്റ്റമര്‍ കെയര്‍ മാനേജ്മെന്‍റ ്, മാളുകള്‍ തുടങ്ങി അവസരങ്ങള്‍ ധാരാളമാണ്. മൂന്നോ, നാലോ വര്‍ഷങ്ങളുള്ള ബിരുദകോഴ്സുകളുണ്ട്. ജെ ഇ ഇ
പരീക്ഷയിലൂടെ പഠനാവസരം ലഭിക്കുന്ന കോഴ്സാണ് ബി.എസ്.സി ഹോസ്
പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍. കേന്ദ്രവിനോദസഞ്ചാര മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെൻറ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയും (NCHMCT) ഇഗ്നോയും (IGNOU) സംയുക്തമായി നടത്തുന്ന ത്രിവത്സര കോഴ്സാണിത്.
കേരളത്തിലെ സര്‍വകലാശാലകള്‍ (കാലിക്കറ്റ് മാഹാത്മാഗാന്ധി) നടത്തുന്ന നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെൻറ് (BHM) സൂപ്പര്‍വൈസറി, എക്
സിക്യുട്ടീവ് തസ്തികകളില്‍ ജോലി നേടുന്നതിന് സഹായകമാണ്. ഇതിനു പുറമേ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെൻറ് ആന്‍ഡ് കേറ്ററിങ്ങ് ടെക്നോളജി (BHMCT) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍
ഹോട്ടല്‍ മാനേജ്മെൻറ് (PGDHM) തുടങ്ങിയവയൊക്കെ പ്രധാനപ്പെട്ട കോഴ്സുകളാണ്.
കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന ബി.എസ്.സി. ഹോട്ടല്‍ മാനേജ്മെൻറ് ആന്‍ഡ് കളിനറി ആര്‍ട്സ് (BSCHMS & CA) പാചകകലയില്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന കോഴ്സാണ്. ഇവയ്ക്കു പുറമെ ബി.എസ്.സി. ഹോട്ടല്‍ മാനേജ്മെൻറ് ആന്‍ഡ് കാറ്ററിങ് സയന്‍സ് (BSCHM & CS),
ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ (ആഒഅ) എന്നീ കോഴ്സുകളുമുണ്ട്.
ഹോട്ടല്‍ മാനേജ്മെൻറ് പഠനത്തെ പൊതുവായി നാല് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിങ്, ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ് എന്നിങ്ങനെയാണവ. ആദ്യ വര്‍ഷത്തെ പഠനത്തിനുശേഷം ഓരോ വ്യക്തിക്കും അനുയോജ്യമായ ഭാഗം കണ്ടെത്തി അതില്‍ കൂടുതല്‍ പ്രാവീണ്യം നേടുകയാണ് ചെയ്യേണ്ടത്. ഇതിനുപുറമേ മാനേജ്മെൻറ് പഠനത്തിനാവശ്യമായ മറ്റു പല കാര്യങ്ങളും സിലബസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയിലോ വിദേശത്തോ ഉള്ള വന്‍കിട ഹോട്ടലുകളില്‍ പ്രവര്‍ത്തന പരിചയവും പഠനത്തിന്‍റെ ഭാഗമായി ലഭിക്കും. പരിശീലനത്തില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് അവിടെത്തന്നെ ജോലി കിട്ടാനുള്ള സാധ്യതകളുമുണ്ട്.
ടൂറിസം: ഹോട്ടല്‍ മാനേജ്മെൻറ് പഠനവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ടൂറിസം രംഗത്തെ പഠനങ്ങളും. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയാണിത്. ഇതിനോ
ടുബന്ധപ്പെട്ട് ധാരാളം ബിരുദ, ഡിപ്ലോമ കോഴ്സുകളുമുണ്ട്. ബിരുദാനന്തരബിരുദ കോഴ്സുകളും നിലവിലുണ്ട്. ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെൻറ്, ടൂറിസം മാനേജ്മെൻറ്, ടൂറിസം
ആന്‍ഡ് ഹോട്ടല്‍ മാനേജ്മെൻറ് തുടങ്ങി പല പേരുകളിലും ബിരുദങ്ങളുണ്ട്. ബാച്ചിലര്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെൻറ് (BTTM), ടൂറിസത്തില്‍ ബാച്ചിലര്‍ ഓഫ് ബിസിനസ്സ്
അഡ്മിനിസ്ട്രേഷന്‍ (BBA TOURISM) ബാച്ചിലര്‍ ഓഫ് ടൂറിസം സ്റ്റഡീസ് (BTS) തുടങ്ങിയവയാണ് ബിരുദതല കോഴ്സുകള്‍. ബിരുദാനന്തരപഠനത്തിനായി MTTM, MBA TOURISM,
MTA എന്നീ കോഴ്സുകളുമുണ്ട്.
കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി സ്വാശ്രയ സ്ഥാപനങ്ങളില്‍ ടൂറിസം, ഹോട്ടല്‍ മാനേജ്മെൻറ് രംഗത്ത് ബിരുദ ബിരുദാനന്തര കോഴ്സുകള്‍ നിലവിലുണ്ട്.
അതിവിപുലമായ തൊഴില്‍ മേഖലയാണ് ഈ രംഗത്തുള്ളത്. എയര്‍ലൈന്‍ ഓഫീസുകള്‍, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപ്പറേഷന്‍ കമ്പനികള്‍, മെഡിക്കല്‍ ടൂറിസം മേഖല, മെഡിക്കല്‍ ടൂറിസം ആശുപത്രികള്‍, റിസോര്‍ട്ടുകള്‍, ക്രൂയിസ് ലൈനുകള്‍, റെസ്റ്റോറന്‍റുകള്‍, മ്യൂസിയങ്ങള്‍, തീം പാര്‍ക്കുകള്‍, കാറ്ററിങ് കമ്പനികള്‍, സ്പോര്‍ട്സ്
സ്ഥാപനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ജോലിസാധ്യത ഇന്നുനിലനില്‍ക്കുന്നുണ്ട്