അന്താരാഷ്ട്ര നിയമ ലേഖന മത്സരത്തിന് എൻട്രികൾ സമർപ്പിക്കാം

"വൈറ്റ് കോളർ ക്രൈംസ്" എന്ന വിഷയത്തെ ആസ്പദമാക്കി റാം മനോഹർ ലോഹിയ നാഷണൽ ലോ യൂണിവേഴ്സിറ്റി, ലുഥ്ര ആൻഡ് ലുഥ്ര ലോ ഓഫീസ് ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 13-ാമത് അന്താരാഷ്ട്ര നിയമ ലേഖന രചനാ മത്സരത്തിനും കോൺഫറൻസിനും എൻട്രികൾ ക്ഷണിക്കുന്നു.

റാം മനോഹർ ലോഹിയ നാഷണൽ ലോ യൂണിവേഴ്സിറ്റി (RMLNLU) 'ലുഥ്ര ആൻഡ് ലുഥ്ര ലോ ഓഫീസസ് ഇന്ത്യ'യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 13-ാമത് അന്താരാഷ്ട്ര നിയമ ലേഖന രചനാ മത്സരത്തിനും കോൺഫറൻസിനും എൻട്രികൾ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള നിയമവിദ്യാഭ്യാസം നൽകുന്നതിനും നിയമരംഗത്തെ പുതിയ വെല്ലുവിളികളെ നേരിടുന്നതിനും ലക്ഷ്യമിട്ട് 2006-ലാണ് RMLNLU സ്ഥാപിതമായത്.

ക്ലയിന്റുകളുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കി വാണിജ്യ നിയമോപദേശം നൽകുന്നതിൽ മുൻപന്തിയിലുള്ള സ്ഥാപനമാണ് 'ലുഥ്ര ആൻഡ് ലുഥ്ര ലോ ഓഫീസസ് ഇന്ത്യ'. നിയമ ഗവേഷണവും എഴുത്തും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'ജേർണൽ കമ്മിറ്റി' എല്ലാ വർഷവും രണ്ട് പിയർ-റിവ്യൂഡ് ജേണലുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. 'RMLNLU ലോ റിവ്യൂ', 'RMLNLU ജേണൽ' എന്നിവയാണിവ.

ഇത്തവണ "വൈറ്റ് കോളർ ക്രൈംസ്" (White-Collar Crimes) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരങ്ങൾ. ഓഫ്‌ലൈൻ കോൺഫറൻസിന്റെ വിഷയവുമായി ബന്ധപ്പെട്ട ഉപവിഷയങ്ങൾ താഴെക്കൊടുക്കുന്നു:

1. കോർപ്പറേറ്റ് ക്രിമിനൽ ലയബിലിറ്റി & ESG
2. ഫിൻടെക്, ക്രോസ്-ബോർഡർ വെർച്വൽ അസറ്റ് കുറ്റകൃത്യങ്ങളിലെ കോർപ്പറേറ്റ് ക്രിമിനൽ ലയബിലിറ്റി
3. വൈറ്റ് കോളർ കുറ്റകൃത്യങ്ങളിൽ വിസിൽബ്ലോവർ സംരക്ഷണം
4. ഇന്ത്യയിലെ ബാങ്ക് ലോൺ തട്ടിപ്പുകൾ തടയുന്നതിലെ നിയന്ത്രണങ്ങളിലെ വിടവുകളും, ക്രമരഹിതമായ വായ്പകളുടെ സ്വാധീനവും
5. വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ നടപ്പിലാക്കാനുള്ള ഒരു ഉപാധിയായി 'ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റ്സ്' (DPAs)
6. ഷെൽ കോർപ്പറേഷനുകളുടെ ഭരണം, വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലെ അവയുടെ പങ്ക്
7. വൈറ്റ് കോളർ കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളിൽ ഫോറൻസിക് സൂക്ഷ്മപരിശോധനയുടെ പങ്കും സ്വീകാര്യതയും
8. ആഗോള കള്ളപ്പണം വെളുപ്പിക്കൽ മാനദണ്ഡങ്ങളും വൈറ്റ് കോളർ ക്രൈമുകളും തമ്മിലുള്ള ബന്ധം

യോഗ്യത:

2025-2026 അധ്യയന വർഷത്തിൽ ഇന്ത്യയിലോ വിദേശത്തോ ഉള്ള ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ 5 വർഷത്തെ എൽ.എൽ.ബി (ഓണേഴ്‌സ്), 3 വർഷത്തെ എൽ.എൽ.ബി., അല്ലെങ്കിൽ എൽ.എൽ.എം. കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ഘടന:

1. എല്ലാ എൻട്രികളും 'ലുഥ്ര ആൻഡ് ലുഥ്ര ലോ ഓഫീസസ് ഇന്ത്യ'യും കമ്മിറ്റിയും ചേർന്ന് വിലയിരുത്തും.
2. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആറ് എൻട്രികളുടെ രചയിതാക്കൾക്ക് ഓഫ്‌ലൈൻ കോൺഫറൻസിൽ തങ്ങളുടെ ലേഖനങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.
3. ലേഖനങ്ങൾ അവതരിപ്പിക്കുന്നതിന് ഓഡിയോ-വിഷ്വൽ സഹായങ്ങൾ (ഉദാഹരണത്തിന്, പവർപോയിന്റ് പ്രസന്റേഷൻ) ഉപയോഗിക്കാം.
4. കോൺഫറൻസിലെ അവതരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റാങ്കിംഗ് നിർണ്ണയിക്കുന്നത്.

സമ്മാനങ്ങൾ:

1. വിജയി: ₹15,000/-
2. ഒന്നാം റണ്ണർ-അപ്പ്: ₹10,000/-
3. രണ്ടാം റണ്ണർ-അപ്പ്: ₹5,000/-

മറ്റ് നേട്ടങ്ങൾ:

1. മികച്ച മൂന്ന് എൻട്രികളുടെ രചയിതാക്കൾക്ക് 'സർട്ടിഫിക്കറ്റ് ഓഫ് അച്ചീവ്‌മെന്റ്' ലഭിക്കും. കൂടാതെ, സ്ഥാപനത്തിന്റെ ഇന്റേൺഷിപ്പ് പോളിസി അനുസരിച്ച് ഇന്റേൺഷിപ്പ് അവസരവും ലഭിച്ചേക്കാം.
2. തിരഞ്ഞെടുക്കപ്പെട്ട എൻട്രികൾക്ക് 'സർട്ടിഫിക്കറ്റ് ഓഫ് മെരിറ്റ്' നൽകും.
3. മികച്ച മൂന്ന് എൻട്രികൾ 'RMLNLU ലോ റിവ്യൂ ബ്ലോഗിൽ' പ്രസിദ്ധീകരിക്കും.
4. അടുത്ത ലക്കം 'RMLNLU ലോ റിവ്യൂ ജേണലിൽ' ഈ എൻട്രികൾ പ്രസിദ്ധീകരിക്കാൻ പരിഗണിക്കും.
5. എല്ലാ പങ്കാളികൾക്കും 'സർട്ടിഫിക്കറ്റ് ഓഫ് പാർട്ടിസിപ്പേഷൻ' ലഭിക്കുന്നതാണ്.

പങ്കാളിത്ത മാർഗ്ഗനിർദ്ദേശങ്ങൾ:

1. ഒരു എൻട്രിയിൽ പരമാവധി രണ്ട് പേർക്ക് വരെ ഒരുമിച്ച് എഴുതാം. സ്ഥാപനങ്ങൾ വ്യത്യസ്തമായാലും പ്രശ്നമില്ല.
2. ഒരു ലേഖകൻ ഒന്നിലധികം എൻട്രികൾ സമർപ്പിക്കാൻ പാടില്ല.
3. എൻട്രികൾ മൗലികവും, മുമ്പ് പ്രസിദ്ധീകരിക്കാത്തതും, കോപ്പിയടി നടത്താത്തതും ആയിരിക്കണം.

സമർപ്പണ മാർഗ്ഗനിർദ്ദേശങ്ങൾ:

1. വാക്കുകളുടെ എണ്ണം: 4000-5000 വാക്കുകൾ (അടിക്കുറിപ്പുകൾ ഒഴികെ)
2. വ്യക്തിഗത വിവരങ്ങൾ: പേര്, ബന്ധപ്പെടാനുള്ള വിവരങ്ങൾ, നിലവിലെ അക്കാദമിക് നില (പഠന വർഷം, സർവകലാശാലയുടെ പേര് മുതലായവ), ലേഖനം മൗലികമാണെന്ന ഉറപ്പ് നൽകുന്ന ഒരു പ്രഖ്യാപനം എന്നിവ ഉൾപ്പെടുത്തണം.
3. ഫോണ്ടും വലുപ്പവും: ഉപന്യാസത്തിന് ടൈംസ് ന്യൂ റോമൻ - 12; അടിക്കുറിപ്പുകൾക്ക് ടൈംസ് ന്യൂ റോമൻ - 10
4. പേപ്പർ വലുപ്പം: A4
5. വരികൾ തമ്മിലുള്ള അകലം: 1.5
6. മാർജിൻ: എല്ലാ വശങ്ങളിലും 1 ഇഞ്ച്
7. അലൈൻമെന്റ്: ജസ്റ്റിഫൈഡ്
8. സൈറ്റേഷൻ ശൈലി: ഏറ്റവും പുതിയ OSCOLA (4th edition) ഫോർമാറ്റ് അനുസരിച്ച് അടിക്കുറിപ്പുകൾ കൃത്യമായി നൽകണം. എൻഡ്നോട്ടുകളോ വിവരണാത്മക അടിക്കുറിപ്പുകളോ അനുവദനീയമല്ല.

എൻട്രികൾ സമർപ്പിക്കാനുള്ള ലിങ്ക്: https://docs.google.com/forms/d/1CLkSWhO6r1pxTn-4f38TEIgUEDdDlyca66mrcXVp7H8/viewform?edit_requested=true

മത്സരത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ rilec.rmlnlu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

പ്രധാന തീയതികൾ:

1. ലേഖനം സമർപ്പിക്കാനുള്ള അവസാന തീയതി: 2025 സെപ്റ്റംബർ 6. അവസാന തീയതിക്ക് ശേഷം സമർപ്പിക്കുന്നവ പരിഗണിക്കില്ല.
2. ഓഫ്‌ലൈൻ കോൺഫറൻസ് 2026 മാർച്ചിൽ നടത്താൻ സാധ്യതയുണ്ട്. കൃത്യമായ തീയതി പിന്നീട് അറിയിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001063170