മദ്രാസ്, കാൻപുർ ഐഐടികളിൽ ഇന്റേൺഷിപ്...
ബിരുദ വിദ്യാർഥികൾക്കായി ഐഐടി മദ്രാസിലെ സമ്മർ ഫെലോഷിപ് പ്രോഗ്രാമിലേക്കും ഐഐടി കാൻപുരിലെ സ്റ്റുഡന്റ്സ് അണ്ടർഗ്രാജ്വേറ്റ് റിസർച്ച് ഗ്രാജ്വേറ്റ് എക്സലൻസ് പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു. 2 മാസം സ്റ്റൈപൻഡോടെ ഇന്റേൺഷിപ് ചെയ്യാനുള്ള മികച്ച അവസരമാണിത്.
ഐഐടി മദ്രാസ് സമ്മർ ഫെലോഷിപ് പ്രോഗ്രാം.
പഠനത്തിൽ മികവു പുലർത്തുന്ന മൂന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബി.ടെക്/ ബിഇ/ ബിഎസ്‌സി എൻജിനീയറിങ്/ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളോടു കൂടിയ ബിഎസ്‌സി കോഴ്സുകളിൽ പഠിക്കുന്നവർക്കാണ് അവസരം. ഇന്റഗ്രേറ്റഡ് എംടെക്/ എംഇ/ എംഎസ്‌സി കോഴ്സുകളിൽ നാലാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. എംഎസ്‌സി/ എംഎ/ എംബിഎ കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്നവർക്കും അവസരമുണ്ട്. ഐഐടി മദ്രാസിലെ വിവിധ എൻജിനീയറിങ് വകുപ്പുകൾ, സയൻസ് വകുപ്പുകൾ, ഹ്യുമാനിറ്റിസ് ആൻഡ് സോഷ്യൽ സയൻസ് വകുപ്പ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയുടെ കീഴിലാണ് ഇന്റേൺഷിപ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 2. ഇന്റേൺഷിപ് കാലാവധി:മേയ് 18 മുതൽ ജൂലൈ 17 വരെ.അപേക്ഷിക്കാനുള്ള വെബ്സൈറ്റ്: ssp.iitm.ac.in
ഐഐടി കാൻപുരിൽ സർജ്.
വിവിധ സർവകലാശാലകളിൽ ബി.ടെക്/ ബിഇ/ ബിആർക്ക്/ ബിഎസ് കോഴ്സുകളിലോ 5 വർഷ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലോ മൂന്നാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ ഐഐടി കാൻപുരിലെ സർജ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ബിഎസ്‌സി/ ബിഎ കോഴ്സുകളാണെങ്കിൽ രണ്ടാം വർഷം പഠിക്കുന്നവരാകണം. ഇതുവരെയുള്ള സിപിഐ 6.0 എങ്കിലും (60%) ഉണ്ടാകണം. ഐഐടി കാൻപുരിനു പുറമേയുള്ള വിദ്യാർഥികൾക്ക് 750 രൂപയാണ് അപേക്ഷാഫീ. തിരഞ്ഞെടുക്കപ്പെടുന്നവർ 4000 രൂപ അഡ്മിനിസ്ട്രേറ്റീവ് ഫീയും അടയ്ക്കണം. ഇന്റേൺഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവർ ഉൾപ്പെടുന്ന കാറ്റഗറികൾക്ക് അനുസരിച്ച് സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 22 ഇന്റേൺഷിപ് കാലാവധി: മേയ് 11 മുതൽ ജൂലൈ 10 വരെ. അപേക്ഷിക്കാനുള്ള വെബ്സൈറ്റ്: https://surge.iitk.ac.in/





